Webdunia - Bharat's app for daily news and videos

Install App

നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; ബുദ്ധിമുട്ട് സഹിക്കാനാകാതെയാണ് ജനങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുന്നതെന്നും സുപ്രീംകോടതി

നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ കഷ്‌ടപ്പെടുന്നെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (15:23 IST)
നോട്ടുകള്‍ നിരോധിച്ചതില്‍ രാജ്യത്ത് ജനങ്ങളുടെ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടാണ് ജനങ്ങള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
 
അതേസമയം, കൈവശമുള്ള തുക മാറിയെടുക്കാന്‍ 2000 രൂപ പരിധി നിശ്ചയിച്ചതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
 
കൂടാതെ, നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. നൂറുരൂപ നോട്ടുകള്‍ക്ക് എന്തു പറ്റിയെന്നും കൂടുതല്‍ 100 രൂപ നോട്ടുകള്‍ നിറയ്ക്കുന്നതിനായി എ ടി എമ്മുകള്‍ ക്രമീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments