വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അർബൻ നക്സലുകൾ, കോൺഗ്രസ്സ് ധൈര്യമുണ്ടെങ്കിൽ പാകിസ്ഥാനികൾക്കും പൗരത്വം നൽകട്ടെയെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (18:36 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസ്സിനെയും പ്രതിപക്ഷകക്ഷികളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് പ്രക്ഷോഭങ്ങളിലൂടെ കോൺഗ്രസ്സ് ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ കക്ഷികൾ മുസ്ലീമുകൾക്കിടയിൽ ഭയം പ്രചരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അർബൻ നക്സലുകളാണ്. നിയമഭേദഗതിയെ എതിർക്കുന്നവർ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സർക്കാറുമായി ചർച്ച ചെയ്യാൻ വിദ്യാർഥികൾ തയ്യാറാവണമെന്നും മോദി പറഞ്ഞു. വിദ്യാർഥികളെ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും മോദി കൂട്ടിച്ചേർത്തു. 
 
പൗരത്വ നിയമ ഭേദഗതിയിൽ പച്ചകള്ളങ്ങളാണ് കോൺഗ്രസ്സ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു പൗരനേയും ഈ നിയമം ദോശകരമായി ബാധിക്കില്ല.അയൽ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് കൂടി നല്ലതിനാണ് നിയമം നടപ്പിലാക്കിയതെന്നും മോദി പറഞ്ഞു.
 
ഞാൻ കോൺഗ്രസ്സിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കോൺഗ്രസ്സിനും പ്രതിപക്ഷകക്ഷികൾക്കും ധൈര്യമുണ്ടെങ്കിൽ എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകാൻ തയ്യാറാണെന്ന് അവർ പ്രഖ്യാപിക്കട്ടെ. അങ്ങനെയെങ്കിൽ രാജ്യം തന്നെ അവർക്ക് നൽകേണ്ടതായിവരും. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ്സ് വോട്ടുബാങ്കായി വെച്ചു. ഈ നുഴഞ്ഞുകയറ്റക്കാരെ വെച്ചാണ് കോൺഗ്രസ്സ് അധികാരം നിലനിർത്തിയതെന്നും മോദി കുറ്റപെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments