Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് തോറ്റത് രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതുകൊണ്ട്; വിചിത്ര കണ്ടെത്തലുമായി ബാബ രാംദേവ്

കോൺഗ്രസ് തോറ്റതിന്റെ കാരണം പറയുന്നതിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് ബാബ രാംദേവ് സംസാരിച്ചത്.

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (07:41 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രതിപക്ഷ നേതൃ സ്ഥാനം പോലും അവകാശപ്പെടാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞു ആ പാർട്ടി. 
 
എന്തുകൊണ്ടാണ് തോറ്റതെന്നാണ് കോൺഗ്രസ് ഇപ്പോൾ പരിശോധിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്. ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. യോഗ പതിവായി ചെയ്യുന്നവർക്ക് അച്ഛേ ദിൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
 
കോൺഗ്രസ് തോറ്റതിന്റെ കാരണം പറയുന്നതിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് ബാബ രാംദേവ് സംസാരിച്ചത്. പിന്നാലെ രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് കോൺഗ്രസിന്റെ തോൽവിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.
 
"മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാലവരുടെ പിന്ഗാമിയായ രാഹുൽ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം തോറ്റുപോയത്. യോഗ ചെയ്യുന്നവർ അച്ഛേ ദിൻകാണുന്നു," രാംദേവ് പറഞ്ഞു.
 
എന്നാൽ ഒരു വർഷം മുൻപ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്ന പ്രസ്താവനയും ബാബ രാംദേവ് നടത്തിയിരുന്നു. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രസ്താവന. രാഹുൽ ഗാന്ധിയുമായി നല്ല സൗഹൃദത്തിലാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments