Webdunia - Bharat's app for daily news and videos

Install App

'നിങ്ങൾ പല്ലു തേച്ചോ, ഉറങ്ങിയോ എന്നോന്നും ഞങ്ങൾക്കറിയണ്ട, അറിയേണ്ടത് ഒന്ന് മാത്രം, അഭിനന്ദൻ എപ്പോൾ തിരിച്ചെത്തും ? - മോഡിക്കെതിരെ വിമർശനവുമായി ദിവ്യ സ്പന്ദന

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (16:33 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് ദിവ്യാ സ്പന്ദന. ട്വിറ്ററിലൂടെയാണ് ദിവ്യയുടെ വിമർശനം.' നിങ്ങൾ പല്ലു തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചേ എന്നോന്നും അറിയാൻ താത്പര്യമില്ലെന്നും അറിയേണ്ടത് പാക് തടവിൽ കഴിയുന്ന വൈമാനികൻ അഭിനന്ദൻ വർധമനെ എപ്പോൾ സുരക്ഷിതനായി നാട്ടിൽ തിരിച്ചെത്തിക്കുമെന്നാണ് എന്നാണ് ദിവ്യ ട്വിറ്ററിൽ കുറിച്ചത്.
 
അതിർത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാൻ തടവിലാക്കിയിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദനെ കുറിച്ചും ഇദ്ദേഹത്തോടൊപ്പം കാണാതായ മറ്റൊരു സൈനികനെ കുറിച്ചുമായിരുന്നു ദിവ്യയുടെ പ്രതികരണം.
 
സ്വന്തം ഫിറ്റ്നെസിനെക്കുറിച്ച് പറയാൻ ട്വിറ്ററിൽ ഓടിയെത്തുന്ന മോദി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാൻ മാത്രമാണ് മോദി തയ്യാറായത്. എന്നാൽ ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടമായവരെക്കൂറിച്ച് എന്തെങ്കിലും പറയാനോ അവരുടെ ജീവത്യാഗത്തിൽ അപലപിക്കാനോ മോദി തയ്യാറായിട്ടില്ല- ദിവ്യ സ്പന്ദന പറയുന്നു. 
 
അതിർത്തിയിൽ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയിലാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. സുഖോയ് 30 എം കെ ഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദൻ പിന്നീട് മിഗ് 21 സൈബർ സ്ക്വാഡിന്റെ ഭാഗമാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments