കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്സ്

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (14:39 IST)
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരംചെയ്യുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്സ്. ഭാരത് ബന്ദ് ദിവസം കോൺഗ്രസ് പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിയ്ക്കും എന്ന് കോൺഗ്രസ്സ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവും രംഗത്തെത്തി.
 
സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്‌പി ഫോർവേർഡ് ബ്ലോക്ക് തുടങ്ങിയ ഇടതു പാർട്ടികൾ നേരത്തെ തന്നെ കർഷരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം വ്യതമാക്കി ഇടതു പാർട്ടികൾ സംയുക്ത പ്രസ്ഥാനവന ഇറക്കി. കേന്ദ്ര സർക്കാർ കർഷകരുമായി നടത്തിയ അഞ്ചാംഘട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങൾ പിൻവലിയ്ക്കുന്നത് പ്രായോഗികമല്ലെന്നും ആവശ്യമായ ഭേതഗതികൾ കൊണ്ടുവരാം എന്നുമായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ പ്രക്ഷോപം അവസാനിപ്പിയ്ക്കില്ല എന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. ഡിസംബർ എട്ടിനാണ് ഭാരത് ബന്ദ്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments