Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ജൂണ്‍ 2025 (13:00 IST)
രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍. കൂടാതെ 269 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7400 ആയി. കര്‍ണാടകയില്‍ ഒറ്റ ദിവസം 132 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, തൊട്ടുപിന്നാലെ ഗുജറാത്ത് (79), കേരളം (54), മധ്യപ്രദേശ് (20) എന്നിങ്ങനെയാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത്.
 
സിക്കിം (11), തമിഴ്നാട് (12), ഹരിയാന (9) തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ്, ലഡാക്ക്, മിസോറാം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഈ കാലയളവില്‍ ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ നാല് മരണങ്ങളും കേരളത്തില്‍ മൂന്ന് മരണങ്ങളും രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2025 ജനുവരി 1 ലെ കണക്കനുസരിച്ച് ആകെ മരണസംഖ്യ 87 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ സുഖം പ്രാപിച്ചു, ഇതോടെ ഇതുവരെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,967 ആയി.
 
കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു, ഇതുവരെ സജീവ കേസുകളുടെ എണ്ണം 2,109 ആണ്, തൊട്ടുപിന്നാലെ ഗുജറാത്ത് (1,437), ഡല്‍ഹി (672). കൂടുതല്‍ സജീവമായ കോവിഡ് കേസുകള്‍ ഉള്ള മറ്റ് സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര (613), കര്‍ണാടക (527), ഉത്തര്‍പ്രദേശ് (248), തമിഴ്നാട് (232), രാജസ്ഥാന്‍ (180), ആന്ധ്രാപ്രദേശ് (102) എന്നിവ ഉള്‍പ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

അടുത്ത ലേഖനം
Show comments