Webdunia - Bharat's app for daily news and videos

Install App

കോവിഡ് മൂന്നാം തരംഗം ആറ് മാസത്തിനുശേഷമെന്ന് ആരോഗ്യവിദഗ്ധര്‍

Webdunia
വെള്ളി, 21 മെയ് 2021 (08:18 IST)
കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് സൂചന നല്‍കി ആരോഗ്യവിദഗ്ധര്‍. ഒന്നാം തരംഗത്തേക്കാള്‍ ഭയാനകമായിരുന്നു ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. മരണനിരക്ക് കൂടി. ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് രോഗികളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞുതുടങ്ങിയത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തിനു ഉടന്‍ അന്ത്യമാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ഈ വര്‍ഷം ജൂലൈയോടെ കോവിഡ് രണ്ടാം തരംഗത്തിനു അവസാനമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ മൂന്നംഗ ശാസ്ത്രജ്ഞന്‍മാരുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 
 
മേയ് അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ ഒന്നരലക്ഷമായേക്കാം. ഇത് പതുക്കെ കുറഞ്ഞ് കുറഞ്ഞ് ജൂണ്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 20,000 ത്തിലേക്ക് എത്തും. രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ ഉള്ളതെന്നും ഈ സംഘം വ്യക്തമാക്കുന്നു. മേയ് അവസാനത്തോടെ തമിഴ്നാട്ടില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം കാണുമെന്നും ഇവര്‍ പറയുന്നു. 
 
ആറ് മാസത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കാണുന്നു. ചിലപ്പോള്‍ എട്ട് മാസം വരെ പോകാം. എന്നാല്‍, രോഗവ്യാപനം ഇപ്പോള്‍ ഉള്ള പോലെ രൂക്ഷമായേക്കില്ലെന്നും പഠനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments