പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് ! കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു, അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍

Webdunia
ഞായര്‍, 16 ജനുവരി 2022 (09:47 IST)
കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്നു. സംസ്ഥാനത്ത് പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിവിശേഷമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 26.92 ശതമാനമായി ഉയര്‍ന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 25 കടക്കുന്നത്. പരിശോധിച്ചതില്‍ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ അടച്ചുപൂട്ടലിന് സമാനമായ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആശ്വാസകരമാണ്. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാതിരിക്കാന്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്നും എങ്കില്‍ മാത്രമേ ആശുപത്രികളുടെ സര്‍ജ് കപ്പാസിറ്റി മറികടക്കാതെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കൂ എന്നുമാണ് വിദഗ്ധാഭിപ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments