Webdunia - Bharat's app for daily news and videos

Install App

18നു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍: രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (06:42 IST)
രാജ്യത്ത് 18നു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. വൈകുന്നേരം നാലുമണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. മെയ് ഒന്നുമുതലാണ് വാക്‌സിന്‍ ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. അതിന് സാധിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. കോവിഡ് കാലത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും അവരവരുടെ സൗകര്യമനുസരിച്ച് വാക്സിന്‍ എടുക്കാനുമാണ് രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
 
രജിസ്‌ട്രേഷന്‍ ചെയ്യേണ്ട വിധം-
 
1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പുരുഷനാണോ സ്ത്രീയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.
5. ഇനിവേണ്ടത് വാക്സിന്‍ എടുക്കാനുള്ള അപ്പോയ്മെന്റാണ്. അതിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
6. ഓരോ തീയതിയിലും വാക്സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments