കൊവിഡ്19; മഹാരാഷ്ട്ര മറ്റൊരു വുഹാനോ? കണക്കുകൾ ഭയപ്പെടുത്തുന്നത്

അനു മുരളി
ബുധന്‍, 8 ഏപ്രില്‍ 2020 (14:04 IST)
ലോകത്തെ ആകമാനം വിറപ്പിക്കുന്ന കൊവിഡ് 19ന്റെ പുതിയ കേന്ദ്രമാണോ ഇന്ത്യ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ ഭയപ്പെടുത്തി കൊറോണ ഇന്ത്യയിലും വ്യാപിക്കുകയാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളേയും കാർന്ന് തിന്നാനുള്ള പണിപ്പുരയിലാണ് വൈറസ് എന്ന് തന്നെ പറയാം.
 
തുടക്കത്തിൽ ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ച കേരളം വൈറസിനെ നല്ല രീതിയിൽ പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ പട്ടികയിൽ പേടിപ്പെടുത്തുന്നത് മഹാരാഷ്ട്രയിലേയും തമിഴ്നാട്ടിലേയും കണക്കുകളാണ്. രാജ്യത്ത് രോഗികളുടെ എണ്ണം ആയിരം പിന്നിടുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര. ഇത് ഏറെ ഭയപ്പെടുത്തുന്ന കണക്കാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
മറ്റൊരു വുഹാനാകുമോ മഹാരാഷ്ട്രയെന്നാണ് ആശങ്ക.ചൈനയിലെ വുഹാന്‍ ആണ് കൊറോണവൈറസിന്റെ ഉത്ഭവം. 3,333 പേരാണ് ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചത്. 81,802 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. 1018 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുംബൈയില്‍ ആറു പേര്‍ മരിച്ചതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments