Webdunia - Bharat's app for daily news and videos

Install App

ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; പൊലീസ് നോക്കി നില്‍ക്കെ എകെജി സെന്ററിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

Webdunia
ഞായര്‍, 22 മെയ് 2016 (12:18 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ വിജയം നേടിയതിനെ തുടര്‍ന്ന് കേരളത്തില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.   

ആയിരക്കണക്കിന് വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും കൂട്ടമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പ്രവര്‍ത്തകരെ തടയാന്‍ മൂന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും പൊലീസ് മാറി നിന്നതോടെ ആക്രമികള്‍ ഇവ മറികടന്ന് എകെജി സെന്ററിന് അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും മോശം ഭാഷയില്‍ സംസാരിച്ചും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകായിരുന്നു.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സിപിഎം ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന മുന്നറിയിപ്പുമായി നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. അതിനെ തുടര്‍ന്ന് സതീഷ് ഉപാധ്യയയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments