Webdunia - Bharat's app for daily news and videos

Install App

മാവോയിസ്റ്റുകൾക്കുള്ള പണി നല്‍കാല്‍ വീരപ്പൻ ദൗത്യസംഘം തലവന് ചുമതല

മാവോയിസ്റ്റുകളെ നിലയ്ക്ക് നിർത്താന്‍ കേന്ദ്ര സര്‍ക്കാര്‍

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (11:01 IST)
സുരക്ഷാ സേനകൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ നിലയ്ക്കുനിർത്താന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. സുരക്ഷാ സേനകൾക്കുനേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമത്തിന്റെ ഫലം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കി.
 
കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആർപിഎഫ് ജവാൻമാര്‍ മരിച്ചിരുന്നു.സുക്മയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം സിആർപിഎഫിൽ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
സുരക്ഷാ സേനകൾക്കുനേരെ ഉണ്ടായ അക്രമത്തില്‍ തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സുരക്ഷാ ഉപദേഷ്ടാവ് കെ വിജയകുമാർ, സിആർപിഎഫ് ആക്ടിങ് ഡയറക്ടർ ജനറൽ സുദീപ് ലക്ടാകിയ എന്നിവരെയാണ്  ചുമതലപെടുത്തിയിരിക്കുന്നത്. കുടാതെ ആയുധശേഖരവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റലിജൻസ് സംവിധാനവുമായി ബന്ധപ്പെട്ടും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments