ജവാന്മാരുടെ ജീവനെടുത്തത് ‘റോഡ്സൈഡ് ബോംബ്‘ എന്നറിയപ്പെടുന്ന ഐഇഡി; ആഘാതശേഷി അതിഭീകരം!

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (10:39 IST)
ജമ്മു കശ്‌മീരില്‍ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം നടത്താന്‍ ഭീകരര്‍ ഉപയോഗിച്ചത് റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഡി).

ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരനാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ആക്രമണം നടത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയായ് ഇയാ‍ള്‍ ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗം കാർ ബോംബ് സ്‌ഫോടനവും.

ഐസ് ഭീകരര്‍ ഇറാഖിലും അഫ്ഗാനിലും ഉപയോഗിക്കുന്നത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ്.  സൈന്യം ഉപയോഗിക്കുന്ന തരം ആർട്ടിലറി ഷെല്ലുകളിലോ മറ്റുതരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റർ ഘടിപ്പിച്ചാണ് ഭീകരർ ബോംബ‌് തയാറാക്കുന്നത്.

വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തിൽ ഡിറ്റണേറ്റർ പ്രവർത്തിച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കും. വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉണ്ടെങ്കില്‍ ആഘാതശേഷി ഭീകരമാകും.

ആദിൽ അഹമ്മദ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌കോര്‍പിയോ കാറില്‍ 200 കിലോയിലേറെ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണ് വിവരം. 10-12 കിലോമീറ്റർ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽനിന്ന് 100 മീറ്റർ അകലെ വരെ ചിതറിത്തെറിച്ചു.

ഐഇഡിയുടെ പ്രത്യേകതകള്‍:-

എളുപ്പത്തില്‍ ലഭിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് ഐഇഡി നിര്‍മിക്കാം എന്നതാണ് ഭീകരര്‍ക്ക് നേട്ടമാകുന്നത്. ഐഇഡി ഒരു പ്രത്യേകസ്ഥലത്ത് സ്ഥാപിച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താം. ടൈംപീസ് ഘടിപ്പിച്ച് ഇതില്‍ അലാറം സെറ്റ് ചെയ്താല്‍ അലാറമടിക്കുന്ന സമയത്ത് ബാറ്ററില്‍ നിന്നും വൈദ്യുതി പ്രവഹിച്ച് ബോംബ് പൊട്ടും. ടൈമറിന് പകരം മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കുന്ന രീതിയുമുണ്ട്. ദൂരെനിന്നും മറ്റൊരു മൊബൈലില്‍ നിന്നും ഈ മൊബൈലിലേയ്ക്ക് കോള്‍ ചെയ്യുമ്പോള്‍ സ്‌ഫോടനം നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments