Webdunia - Bharat's app for daily news and videos

Install App

70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകൾ ഒരു ബാഗ് നിറയെ, ചോദിച്ചപ്പോൾ സുഹൃത്തിന്റേതെന്ന് ഡോക്ടർ; പൊലീസ് അന്വേഷണം ആരംഭിച്ചു

70 ലക്ഷവുമായി ഡോക്ടർ അറസ്റ്റിൽ, മുഴുവൻ 100 ന്റെ നോട്ടുകൾ

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (08:09 IST)
70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ. ഡല്‍ഹിയിലെ പഹാര്‍ഗഞ്ജിലാണ് സംഭവം. നോട്ടുകെട്ടുക‌ൾ അടുക്കി ഒരു ബാഗിലാക്കി കാറിൽ അടുക്കിവെക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു വഴിപോക്കനാണ് ഇക്കാര്യം പൊലീസിനെ വിളിച്ച് അറിയിച്ചത്. കാറിന്റെ നമ്പറും ഇയാൾ പൊലീസിനു പറഞ്ഞു കൊടുത്തു.
 
കാറിൽ പോകുംവഴി പൊലീസെത്തി കാർ തടഞ്ഞു നിർത്തുകയും പരിശോധിക്കുകയുമായിരുന്നു. പണത്തോടൊപ്പം ഡോക്ടറെ കസ്റ്റഡിയിലെടുത്തു. 69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം.
 
സുഹൃത്തായ ബിസിനസുകാരന്റേതാണ് പണമെന്നും അദ്ദേഹം സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലേക്ക് പണം കൊണ്ടുപോകുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. പോലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments