Biparjoy Cyclone: ബിപർജോയ് അതിതീവ്ര ചുഴലിക്കാറ്റാകും, കേരളത്തിൽ അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ മഴ

Webdunia
വ്യാഴം, 15 ജൂണ്‍ 2023 (13:41 IST)
സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസര്‍കോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിമീ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം ബിപര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും.
 
വടക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ജാഖു പോര്‍ട്ടിന് 180 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ബിപര്‍ജോയ് ഉള്ളത്. വടക്ക് കിഴക്ക് ദിശയില്‍ സൗരാഷ്ട്ര കച്ചിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മാണ്ഡാവിക്കും ഗുജറാത്തിലെ ജാഖു പോര്‍ട്ടിന് സമീപം ഇന്ന് വൈകുന്നേരത്തോടെ ബിപര്‍ജോയ് ചുഴലിക്കാറ്റ് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 140 കിമീ വേഗതയില്‍ അതിതീവ്രചുഴലിക്കാറ്റായാണ് ബിപര്‍ജോയ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
 
ഗുജറാത്തിലെ കച്ച്, ദേവഭൂമി,ദ്വാരക,ജാം നഗര്‍ എന്നീ ജില്ലകളെയാകും ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. ഇതുവരെ അരലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം തന്നെ അടച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments