Webdunia - Bharat's app for daily news and videos

Install App

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2024 (08:27 IST)
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂര്‍ണമായി കരയില്‍ പ്രവേശിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പുതുച്ചേരി,കടലൂര്‍,വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
 
ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തുറന്നിരുന്നു.ചെങ്കല്‍പ്പേട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ചെന്നൈ ഉള്‍പ്പടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments