Webdunia - Bharat's app for daily news and videos

Install App

പതഞ്ജലിക്ക് പോലും സാധിച്ചില്ല; യോഗിക്ക് കുളിക്കാന്‍ 16അടി നീളമുള്ള സോപ്പ് - പരിഹാസ ശരമേറ്റ് യുപി മുഖ്യമന്ത്രി

യോഗിക്ക് കുളിക്കാന്‍ 16അടി നീളമുള്ള സോപ്പ് - പരിഹാസ ശരമേറ്റ് യുപി മുഖ്യമന്ത്രി

Webdunia
ശനി, 3 ജൂണ്‍ 2017 (19:12 IST)
യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതേ നാളയത്തില്‍ തിരിച്ചടി നല്‍കി ദലിത് സംഘടന.

ശുദ്ധിയാകാൻ ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്നാണ് ഗുജറാത്തിൽ പുതിയതായി രൂപം കൊണ്ട ഡോ അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.

സോപ്പ് നിർമാണം തുടങ്ങി. ജൂണ്‍ ഒമ്പതിനു അഹമ്മദാബാദിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സോപ്പ് പ്രദർശിപ്പിക്കും.  
ദളിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്ക സമുദായത്തിൽ നിന്നുള്ള സ്ത്രീയാണ് സോപ്പ് നിർമിക്കുന്നത്. യോഗിയുടെ  ജാതീയമായ നിലപാടുകളെ തുറന്നു കാണിക്കാനാണ് ഈ നടപടിയെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

പ്രദർശനത്തിനു ശേഷം സോപ്പ് പായ്ക്ക് ചെയ്തു ആദിത്യാനാഥിന് അയച്ചുകൊടുക്കാനാണ് തീരുമാനമെന്ന് സംഘടനാ പ്രവർത്തകരായ കിരിറ്റ് റാത്തോഡും കാന്തിലാൽ പർമാറും പറഞ്ഞു. സോപ്പിന്റെ കൂടെ ദളിത് വിവേചന വിഷയങ്ങളിൽ നിശബ്ദത പാലിക്കുന്ന ദളിത് എംപിമാർക്കും എംഎൽഎമാർക്കും ചോദ്യാവലി അയച്ചുകൊടുക്കുമെന്നും ഇവര്‍ പറഞ്ഞു.

ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ആദിത്യനാഥിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. സോപ്പും ഷാംപുവും നല്‍കി പരിഹസിച്ച കാര്യം ദളിതർ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

അടുത്ത ലേഖനം
Show comments