Webdunia - Bharat's app for daily news and videos

Install App

മേല്‍‌ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ മടിച്ചു: ദളിത് സ്‌ത്രീയുടെ മൂക്ക് മുറിച്ചു - ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി

മേല്‍‌ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ മടിച്ചു: ദളിത് സ്‌ത്രീയുടെ മൂക്ക് മുറിച്ചു - ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (14:40 IST)
മേല്‍‌ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ തയ്യാറാകാതിരുന്ന ദളിത് യുവതിയുടെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജാനകീ ബായ് എന്ന വീട്ടമ്മയ്‌ക്കാണ് ഉപദ്രവം ഏല്‍ക്കേണ്ടിവന്നത്. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം.

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്കെത്താന്‍ മടികാണിച്ചതോടെ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.

പരുക്കേറ്റ ഭര്‍ത്താവുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മൂക്ക് മുറിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഇവരുടെ ഭര്‍ത്താവിനെ അക്രമികള്‍ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്‌തു.

ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

വാങ്കഡയില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ പരാതിയുമായി എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നരേന്ദ്ര സിങ് മകന്‍ സാഹബ് സിങ്ങ് എന്നിവരാണ് അക്രമിച്ചതെന്നാണ് യുവതിയുടെ മൊഴി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments