Webdunia - Bharat's app for daily news and videos

Install App

ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ 41ലക്ഷം ലിറ്റര്‍ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; സംഭവം ചത്തീസ്ഗഡില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 27 മെയ് 2023 (13:07 IST)
ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സംഭവം ചത്തീസ്ഗഡിലാണ് നടന്നത്. മൊബൈല്‍ ഫോണ്‍ തിരിച്ച് എടുക്കാന്‍ ഡാമിലെ 41 ലക്ഷം ലിറ്റര്‍ വെള്ളമാണ് വറ്റിച്ചത്. സംഭവത്തെ തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വിശ്വാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കടുത്ത ജലക്ഷാമമുള്ള സമയത്തും ഇയാള്‍ ഇത്തരത്തില്‍ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈ മാസം 21ന് സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രാജേഷ്.
 
സെല്‍ഫി എടുക്കുന്നതിനിടെയാണ് ഫോണ്‍ അണക്കെട്ടിലേക്ക് വീണത്. ഒരു ലക്ഷത്തോളം രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 ഫോണാണ് വീണത്. ഡീസല്‍ പമ്പ് ഉപയോഗിച്ച് നാട്ടുകാര്‍ക്കൊപ്പം ആണ് ഇയാള്‍ മണിക്കൂറുകള്‍ കൊണ്ട് ഡാം വറ്റിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ

ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള: ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു

അടുത്ത ലേഖനം
Show comments