Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗ വീഡിയോകള്‍ വില്‍‌പനക്ക്; 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെയുള്ളവയ്ക്ക് വില 50 മുതല്‍ 150 രൂപ വരെ!

ഉത്തര്‍പ്രദേശില്‍ ബലാത്സംഗവീഡിയോകള്‍ 50 മുതല്‍ 150 രൂപ വരെ വിലയ്ക്ക് വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (10:59 IST)
ഉത്തര്‍പ്രദേശില്‍ ബലാത്സംഗവീഡിയോകള്‍ 50 മുതല്‍ 150 രൂപ വരെ വിലയ്ക്ക് വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. നിത്യേന 100 മുതല്‍ ആയിരക്കണക്കിന് വീഡിയോകളാണ് ഇത്തരത്തില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
സ്മാര്‍ട്ട്‌ഫോണിലും പെന്‍ഡ്രൈവിലുമാക്കിയാണ് ഇത്തരം വീഡിയോകള്‍ നല്‍കുന്നത്. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 
കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. താജ്ഗഞ്ച്, സദാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയതായും വീഡിയോകള്‍ പിടിച്ചെടുത്തതായും ആഗ്ര സിറ്റി എസ്.പി. ഖുലെ സുശീല്‍ ചന്ദ്രഭാന്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments