Webdunia - Bharat's app for daily news and videos

Install App

പ്രണയം നിരസിച്ചു, പക്ഷേ ചുംബിക്കാമെന്ന് പറഞ്ഞപ്പോൾ യുവാവ് റെഡി; പിന്നാലെ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (10:58 IST)
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത്. ന്യൂഡൽഹിയിലാണ് സംഭവം. 
 
ജൂണ്‍ 11 നാണ് സംഭവം നടന്നത്. കാമുകനെ കാമുകി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് ഒഴിക്കുകയിരുന്നു. ദമ്പതികള്‍ ആക്രമിക്കപ്പെട്ടു എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തുമ്പോള്‍ യുവതിയുടെ കയ്യില്‍ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലുമായിരുന്നു.
 
യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ് ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത്.  അതുകൊണ്ടു തന്നെ ആരാണ് ആക്രമിച്ചത് എന്ന് ദിവസങ്ങളോളം അന്വേഷിച്ചിട്ടും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്നു യുവാവ് പറഞ്ഞത് നിര്‍ണ്ണായകമാകുകയായിരുന്നു. 
 
സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയും എല്ലാം ഏറ്റുപറയുകയുമായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും തീവ്ര പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഏതാനും നാളായി ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. 
 
യുവാവിനെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്ന പെണ്‍കുട്ടി അതോടെയാണ് കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് വീട്ടിലെ ക്‌ളീനിംഗിനായി വെച്ചിരുന്ന രാസവസ്തുക്കള്‍ ഒരു കുപ്പിയിലാക്കി ബാഗിനുള്ളില്‍ വെയ്ക്കുകയും യുവാവ് അടുത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ഊരിച്ച ശേഷം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നഗരം ഡല്‍ഹിയോ ബെംഗളൂരോ അല്ല! ഇതാണ്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

അടുത്ത ലേഖനം
Show comments