ചൈനയുടെ നിരീക്ഷണ കണ്ണുകൾ എല്ലാം തകർത്തു, പാംഗോങ്ങിന്റെ തെക്കൻ തീരത്ത് ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സേന

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (07:44 IST)
ലഡാക്ക്: ഇന്ത്യയുടെ ഏത് ചെറിയ നീക്കം പോലും നിരീക്ഷിയ്ക്കാൻ അത്യാധുനിക സംവിധാനങ്ങൾ കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശങ്ങളിൽ ചൈന ഒരുക്കിയിരുന്നു. ഇതുകൂടാതെ ഉപഗ്രഹങ്ങളുടെ സഹായവും ചൈനീസ് സേന ഉറപ്പുവരുത്തി. കടന്നുകയയ ഇടങ്ങളിലേയ്ക്ക് ഇന്ത്യൻ സേന എത്തുന്നത് ചെറുക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഈ അധ്യാധുനിക സംവിവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് ചൈനീസ് സേന എത്തുന്നതിന് മുൻപ് തന്നെ പാംഗോങ്ങിന്റെ തെക്കൻ തീരത്ത് ഇന്ത്യ സേന ആധിപത്യം സ്ഥാപിച്ചു.
 
ചൈനീസ് സേന കടന്നുകയറാൻ ശ്രമിയ്ക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്ത്യയുടെ നീക്കം. ചൈനിസ് സൈന്യാത്തിന്റെ എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും തകർത്ത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ പ്രദേശത്ത് ഇന്ത്യ ആധിപത്യം സ്ഥാപിച്ച് സൈനിക വിന്യാസം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈന തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം പട്ട്രോളിങ് നടത്തുന്നത് ചെറുക്കാൻ സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യൻ സേന നീക്കം ചെയ്തു
 
പാഗോങ് തടാകത്തിന്റെ തെക്കൻ തീരത്തോട് ചേർന്ന് ഈ ഉയർന്ന പ്രദേശം തങ്ങളുടേതാണ് എന്നാണ് ഇപ്പോഴും ചൈനയുടെ അവകാശവാദം. സ്പെഷൽ‍ ഓപ്പറേഷൻസ് യൂണിറ്റ്. സിഖ് ലൈറ്റ് ഇൻഫന്ററി ട്രൂപ്പ്. എന്നിങ്ങനെ ഏതുവിധേനയും പ്രധിരോധിയ്ക്കാൻ സാധിയ്ക്കുന്ന സേനയെയാണ് ഈ പ്രദേശത്ത് വിന്യസിച്ചിരിയ്ക്കുന്നത് എന്നതും പ്രധാനമാണ്. പാംഗോങ് തടാകത്തോടും സ്പൻഗുർ ഗ്യാപ്പിനോടും ചേർന്ന ഈ പ്രദേശത്താണ് ചൈനയുടെ അർമേർഡ് റെജിമെന്റ് സ്ഥിതി ചെയ്യുന്നത്. ബിഎംപി ഇൻഫന്ററി കോംബാറ്റ് വാഹനങ്ങളും ടാങ്കറുകളും ഉൾപ്പടെ വൻ സേന വിന്യാസമാണ് പ്രദേശത്ത് ഇന്ത്യ നടത്തിയിരിയ്ക്കുന്നത് എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

അടുത്ത ലേഖനം
Show comments