Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ നില അതീവ ഗുരുതരം: അപ്പോളോ ആശുപത്രി ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ സംഗീത റെഡ്ഡി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ സംഗീത റെഡ്ഡി

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (15:35 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ സംഗീത റെഡ്ഡി അറിയിച്ചു. ഇ.സി.എം.ഒ എന്ന യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ഇപ്പോൾ അവരുടെ ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജയലളിതയെന്നും സംഗീത റെഡ്ഡി വ്യക്തമാക്കി. 
 
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് 12.30 ഓടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.  ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവർത്തിക്കുന്നതു യന്ത്രത്തിന്റെ സഹായത്തോടെയാണ്. ലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്.
 
ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments