Webdunia - Bharat's app for daily news and videos

Install App

കോടതി ധനുഷിനൊപ്പം; അവകാശവാദം ഉന്നയിച്ച ദമ്പതികള്‍ പെടുമോ?

തെന്നിന്ത്യന്‍ താരം ധനുഷിന്റെ അവകാശവാദം; ദമ്പതികളുടെ ഹർജി കോടതി തള്ളി

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (12:37 IST)
തെന്നിന്ത്യയിലെ പ്രിയതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട്  ദമ്പതിള്‍ സമര്‍പ്പിച്ച  ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ രംഗത്തെത്തിയിരുന്നു.
 
1985 നവംബര്‍ ഏഴിന് ജനിച്ച തങ്ങളുടെ മകന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്ന് ദമ്പതികള്‍ അഭിപ്രായപ്പെടുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച്  ചെന്നൈയിലേക്ക് പോവുകയായിരുന്നെന്നും ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
 
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ്  ദമ്പതികള്‍ ഹാജറാക്കിയ രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഈ അടയാളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ധനുഷ്‌ ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നാണ് ദമ്പതികളുടെ അഭിപ്രായം. അതേസമയം തങ്ങള്‍ക്ക് ജീവിക്കാന്‍  മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !

Kerala Weather: മഴ വടക്കോട്ട്; കാറ്റിനും സാധ്യത

Nilambur By Election Results 2025: നിലമ്പൂര്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; നെഞ്ചിടിപ്പോടെ കേരളം, ഫലം തത്സമയം

അടുത്ത ലേഖനം
Show comments