മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി; മോദിയല്ല ഭാര്യയുടെ അവിഹിതമാണ് കാരണമെന്ന് ഭര്‍ത്താവ്

മോദിയ്ക്ക് നന്ദിയറിയിച്ചുള്ള റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (13:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന് യുവതിയുടെ പരാതി. മുത്തലാഖ് നിരോധിച്ച് കൊണ്ട് നിയമനിര്‍മ്മാണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു നന്ദിയറിച്ച് കൊണ്ട്  നടത്തിയ ‘ധന്യവാദ് റാലി’യില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന പരാതിയുമായി ഫൈറ എന്ന യുവതിയാണ് രംഗത്തെത്തിയത്.
 
എന്നാല്‍ താന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അല്ലെന്നും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടര്‍ന്നാണ് താന്‍ അവളെ ഡിവോഴ്‌സ് ചെയ്തതെന്നാണ് ഭര്‍ത്താവ് പറയുന്നത്. അതേസമയം ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മൊഴിചൊല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും യുവതിയും പറയുന്നു. ധന്യവാദ് റാലിയ്ക്ക് പോയി മടങ്ങിവന്ന തന്നോട് മുത്തലാഖ് ചൊല്ലുകയാണെന്നും അതിന്റെ പേരില്‍ പ്രധാനമന്ത്രിയ്ക്ക് എന്നെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വെല്ലുവിളിച്ച ശേഷമാണ് മൊഴിചൊല്ലിയതെന്നും യുവതി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments