Webdunia - Bharat's app for daily news and videos

Install App

സീരിയലുകള്‍ നഷ്‌ടമാകുമെന്ന പേടി ഇനി വേണ്ട; ട്രെയിനുകളില്‍ ടി വി സൌകര്യം ഒരുക്കി കേന്ദ്രസര്‍ക്കാര്‍

ഇനി യാത്രക്കിടയില്‍ സിനിമകളും സീരിയലും ആസ്വദിക്കാം!

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (19:31 IST)
ഇനി യാത്രക്കിടയില്‍ സിനിമകളും സീരിയലുകളും നഷ്ട്മാവില്ല. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം ട്രെയിനുകളില്‍ സിനിമയും സീരിയലുകളും കാണാന്‍ സാധിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.  യാത്രക്കാരുടെ കൈയിലുള്ള ലാപ്‌ടോപുകളിലും മൊബൈല്‍ ഫോണുകളിലും ടാബ്ലറ്റുകളിലും യാത്രക്കിടയില്‍ ടിവി കാണാനുള്ള സൗകര്യം ഒരുക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തിരുമാനം. അടുത്ത 10 വര്‍ഷത്തിനിടെ 20000 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.
 
സിനിമയും സീരിയലുകളും മത്രമല്ല കുട്ടികളുടെ വിനോദ ചാനലുകള്‍, മതപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ചാനലുകള്‍, പാട്ടുകള്‍, പ്രാദേശിക ഗാനങ്ങള്‍, എന്നിങ്ങനെ എല്ല സൌകര്യങ്ങളും യാത്രക്കിടയില്‍ ലഭ്യമാക്കാനാണ് 
കേന്ദ്രസര്‍ക്കാറിന്റെ ഈ പദ്ധതിയുടെ ലക്ഷ്യം. 
 
വിനോദ വിജ്ഞാന വിപണിയില്‍ നിന്നു 2277 കോടി രൂപയാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇത്  ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് പുറമെ റേഡിയോ ചാനലുകളും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും നടപ്പിലാക്കും. സര്‍ക്കാരിന്റെ ഈ നീക്കത്തിന് പ്രധാന ടെലികോം കമ്പനികള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ വഴിയായിരിക്കും ഈ ചാനലുകള്‍ ലഭ്യമാക്കുക. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments