Webdunia - Bharat's app for daily news and videos

Install App

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, വിവാഹം നടക്കേണ്ട സമയത്ത് നടക്കും; ഒടുവില്‍ ‘ബ്ലാക്ക്ബെല്‍റ്റ്’ രാഹുല്‍ ഗാന്ധി മനസ് തുറന്നു

രാഹുല്‍ വിവാഹം കഴിക്കുമോ? വിജേന്ദര്‍ ചോദിച്ചു, ഒടുവില്‍ രാഹുല്‍ ഗാന്ധി മനസ് തുറന്നു

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:40 IST)
ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയോട് അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. ഇത്ര വയസായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് പലര്‍ക്കും അറിയേണ്ടത്. പിഎച്ച്ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലും രാഹുലിന് അത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഹുലിന് സാധിച്ചില്ല.
 
ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദറായിരുന്നു രാഹുലിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ചു മാത്രമല്ല, തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി. താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ തുറന്നു പറഞ്ഞു. ഇടയ്ക്ക് മോദിക്കിട്ടൊന്ന് വയ്ക്കാനും രാഹുല്‍ മറന്നില്ല. താനിതൊന്നും പറഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
 
'വിധിയില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും' എന്നായിരുന്നു വിവാഹത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത്. രാഷ്ട്രീയക്കാര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമാകാത്തതിനെ കുറിച്ച് ചോദിച്ച സമയത്ത് രാഷ്ട്രീയക്കാരനായിട്ടല്ല താന്‍ സ്പോര്‍ട്ട്സിനെ കാണുന്നതെന്നും രാഹുല്‍ മറുപടി നല്‍കി. തന്റെ കായിക ഇനങ്ങളുടെ വീഡിയൊ പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

അടുത്ത ലേഖനം
Show comments