സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു

സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (19:44 IST)
സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മാധുരി ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീധനമായി 50,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് മാധുരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കട്ടില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി. മാധുരിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് ഓടിയെത്തിയ മകളെയും തീയിലേക്ക് ഗുലാബ് സിംഗ് എടുത്ത് എറിയുകയായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് മാധുരി ദേവി മരണമൊഴി നല്‍കിയതോടെ ഗുലാബ് സിംഗ് ഒളിവില്‍ പോയി. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ്-ഇറാന്‍ യുദ്ധം നടക്കുമ്പോഴും സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല: കാരണമെന്ത്

തുറവൂര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 1.25 കോടി രൂപയുടെ മരുന്നുകള്‍ കത്തി നശിച്ചു

എംഡിഎംഎയുമായി റിൻസി മുംതാസിനെ വീണ്ടും പിടികൂടി

നിതീഷ് കുമാർ യുഗത്തിനു അവസാനം; സമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ ഒറ്റ സീറ്റിലും ജയിക്കില്ലെന്ന് ബിജെപി വിലയിരുത്തൽ

അടുത്ത ലേഖനം
Show comments