വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

വനിതാ പൈലറ്റ് വെള്ളമടിച്ച് പൂക്കുറ്റിയായി വിമാനത്താവളത്തില്‍; വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

Webdunia
വ്യാഴം, 18 ജനുവരി 2018 (19:58 IST)
വനിതാ പൈലറ്റിലെ മദ്യലഹരിയില്‍ പിടികൂടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനം വൈകി. മംഗളൂരുവില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ തുർക്കിഷ് വംശജയായ പൈലറ്റാണ് അമിതമായി മദ്യപിച്ചെത്തിയത്.

ബുധനാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് വനിതാ പൈലറ്റ് മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളില്‍ എത്തിയത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടയുകയും വൈദ്യപരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ ഇവര്‍ അമിതമായി മദ്യപിച്ചതായി കണ്ടെത്തി.

ഇതോടെ വിമാനം അഞ്ച് മണിക്കൂറിലേറെ വൈകി. തുടര്‍ന്ന് മറ്റൊരു പൈലറ്റ് എത്തിയാണ് 180 യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പറന്നത്.

സംഭവം വിവാദമായതോടെ പൈലറ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർട്ടിക് സുരക്ഷ: ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ-ഡെൻമാർക്ക് കരാർ

സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അച്ചടക്കത്തിന്റെ ഭാഗം, ആരും തെറ്റിദ്ധരിക്കണ്ട, എന്നും ബിജെപിക്കൊപ്പം : ആര്‍ ശ്രീലേഖ

പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്: മന്ത്രി വി ശിവന്‍കുട്ടി

'ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല..." കോടതിയിൽ മലക്കം മറിഞ്ഞ് സതീശൻ; കടകംപള്ളിക്കെതിരെയുള്ള നിലപാട് മാറ്റി

അഞ്ചാമത്തെ നിയമലംഘനത്തിന് ലൈസന്‍സ് റദ്ദാക്കും; ചലാന്‍ അടയ്ക്കാത്ത വാഹനം കസ്റ്റഡിയിലെടുക്കും, പുതിയ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍

അടുത്ത ലേഖനം
Show comments