Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ബഹളം; രഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യം; സ്പീക്കറുടെ മൈക്ക് തകര്‍ത്തു; സഭ നിര്‍ത്തിവെച്ചു

ഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യം; സ്പീക്കറുടെ മൈക്ക് തകര്‍ത്തു; സഭ നിര്‍ത്തിവെച്ചു

Webdunia
ശനി, 18 ഫെബ്രുവരി 2017 (12:18 IST)
വിശ്വാസവോട്ടെടുപ്പില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എമാരുടെ ബഹളം. സ്പീക്കറെ വളഞ്ഞ പ്രതിപക്ഷ എം എല്‍ എമാര്‍ രഹസ്യവൊട്ടെടുപ്പ് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കുപിതരായ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ മൈക്ക് തകര്‍ത്തു. അതേസമയം, സഭ ഒരു മണിവരെ നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കര്‍ ധനപാല്‍ അറിയിച്ചു.
 
നിയമസഭ ചേര്‍ന്നപ്പോള്‍ ഓരോ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ സമയം അനുവദിച്ചു. ഒ പി എസ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സെമ്മലൈ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ഡി എം കെ നേതാവ് സ്റ്റാലിനും ഇതേ ആവശ്യം ഉന്നയിച്ചു. 
 
ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചസമയം ഗവര്‍ണര്‍ അനുവദിച്ചിട്ടും എന്തിനാണ് ഇത്ര ധൃതി പിടിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ ചോദിച്ചു. എം എല്‍ എമാര്‍ സ്വതന്ത്രരായതിനു ശേഷം വേറൊരു ദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.
 
എം എല്‍ എമാര്‍ അവരുടെ നിയമസഭ മണ്ഡലങ്ങളില്‍ പോയി അഭിപ്രായം അറിഞ്ഞു വന്നതിനു ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു.
 
കോണ്‍ഗ്രസ് നിയമസഭാക്ഷിനേതാവ് കെ ആര്‍ രാമസ്വാമിയും രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് നിയമസഭയില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments