Webdunia - Bharat's app for daily news and videos

Install App

എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്; ഇനി പോരാട്ടം ഒപിഎസും ഇപിഎസും തമ്മില്‍

എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (12:43 IST)
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എടപ്പാടി പളനിസാമി രാജ്‌ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാലുമണിക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസാമി സത്യപ്രതിജ്ഞ ചെയ്യും. രാജ്‌ഭവനില്‍ വെച്ച് ആയിരിക്കും സത്യപ്രതിജ്ഞ.
 
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും എടപ്പാടി പളനിസാമിക്ക് ഗവര്‍ണര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 124 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
 
അനധികൃതസ്വത്തു കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെയാണ് എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തത്. തുടര്‍ന്ന്, 12 എം എല്‍ എമാര്‍ക്ക് ഒപ്പമെത്തി അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments