അദ്വാനിയെയും ജോഷിയെയും സന്ദര്‍ശിച്ച് മോദി - ഷാ നയതന്ത്രം

Webdunia
വെള്ളി, 24 മെയ് 2019 (15:46 IST)
തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച നരേന്ദ്രമോദിയും അമിത് ഷായും ബി ജെ പിയുടെ ഏറ്റവും ഉന്നത നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു. മോദിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളിലും തങ്ങളെ അവഗണിക്കുന്നതിലും വേദനയും അതൃപ്തിയും ഉള്ളവരാണ് അദ്വാനിയും ജോഷിയുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഈ സന്ദര്‍ശനം.
 
അദ്വാനി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പതിറ്റാണ്ടുകളോളം വിയര്‍പ്പൊഴുക്കിയതിന്‍റെയും അദ്ദേഹം മുന്നോട്ടുവച്ച പുതിയ ആശയസംഹിതകളുടെയും ബലത്തിലാണ് ഇപ്പോഴത്തെ വിജയം സാധ്യമായതെന്ന് മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി തനിച്ച് 300 സീറ്റ് സ്വന്തമാക്കിയിരുന്നു.
 
താനുള്‍പ്പടെയുള്ള പ്രവര്‍ത്തകരുടെ മെന്‍ററാണ് മുരളി മനോഹര്‍ ജോഷിയെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് ജോഷി വഹിച്ച പങ്കിനെയും മോദി അനുസ്മരിച്ചു.
 
അദ്വാനിയില്‍ നിന്ന് ഗാന്ധിനഗര്‍ മണ്ഡലം ഏറ്റെടുത്ത അമിത് ഷാ എട്ടുലക്ഷത്തിലധികം വോട്ടുനേടിയാണ് അവിടെ വിജയിച്ചത്. ആറുതവണ അദ്വാനി പ്രതിനിധീകരിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍. കാണ്‍പൂരില്‍ നിന്ന് ജനവിധി തേടാനുള്ള മുരളി മനോഹര്‍ ജോഷിയുടെ അവസരവും ഇത്തവണ നിഷേധിക്കപ്പെട്ടിരുന്നു. 
 
ഈ വിജയം ഇന്ത്യയുടെ വിജയമാണെന്നാണ് അമിത് ഷാ പറഞ്ഞത്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവതയുടെ പ്രതീക്ഷകളുടെയും വിജയമാണിത്. പ്രധാനമന്ത്രി മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെയും ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെയും വിജയമാണിത് - അമിത് ഷാ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

അടുത്ത ലേഖനം
Show comments