Webdunia - Bharat's app for daily news and videos

Install App

20 രാജ്യങ്ങളിലായി 317 ബാങ്ക് അക്കൗണ്ടുകള്‍, 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും: ശിവകുമാറിനെ അഞ്ച് ദിവസം കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് ഇ.ഡി

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (17:37 IST)
അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍

വന്‍ സാമ്പത്തിക ഇടപാടുകളാണ് ശിവകുമാറിനെതിരെ ഇ ഡി ഉന്നയിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ കോടതിയില്‍ വ്യക്തമാക്കി.

ചോദ്യങ്ങള്‍ക്ക് അപ്രസക്തമായ മറുപടിയാണ് ശിവകുമാര്‍ നല്‍കുന്നത്. നിക്ഷേപത്തെക്കുറിച്ചും മറ്റ് കൂട്ട് പ്രതികളെക്കുറിച്ചും കൂടുതല്‍ ചോദിച്ചറിയാല്‍ കുറച്ച് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ശിവകുമാര്‍ മുഖേനെ നടന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നത്. 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.

ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

2013ൽ ഒരു കോടി രൂപ മാത്രം ആസ്‌തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നെന്നാണ് എൻഫോഴ്സ്മെന്‍റ് കണ്ടെത്തി.

കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഐശ്വര്യയുടെ ആസ്‌തി എങ്ങനെ വര്‍ദ്ധിച്ചു എന്നതാണ് എന്‍‌ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചറിയുന്നത്. ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്‌റ്റിയും മേല്‍‌നോട്ടം വഹിക്കുന്നതും ഐശ്വര്യയാണ്. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ഇ ഡിയെ സംശയപ്പെടുത്തുന്നത്.

ശിവകുമാറും ഐശ്വര്യയും തമ്മിലുള്ള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണോ എന്ന സംശയവും എന്‍‌ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. 2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. ട്രസ്‌റ്റിന്റെ വിശദാംശങ്ങള്‍, പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാകും ഇഡി ഐശ്വര്യയില്‍ നിന്നും അറിയുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

US Presidential Election 2024 Result Live Updates: വൈറ്റ് ഹൗസിലേക്ക് ട്രംപ് തന്നെ ? ആദ്യ മണിക്കൂറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലീഡ്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ

അടുത്ത ലേഖനം
Show comments