Webdunia - Bharat's app for daily news and videos

Install App

പഠിക്കണ്ട, പരീക്ഷ എഴുതണ്ട, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടി പോലും കാണണ്ട; അഞ്ചുലക്ഷം രൂപയുണ്ടെങ്കിൽ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് സ്വന്തം

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഔറംഗബാദിൽ എത്തി

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (11:17 IST)
അഞ്ചു ലക്ഷം രൂപ നല്‍‌കിയാൽ പരീക്ഷ എഴുതാതെ പരീക്ഷയ്ക്ക് പേരു പോലും രജിസ്റ്റർ ചെയ്യാതെ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും ബീഹാറിൽ. കോളജിൽ പേരു പോലും രജിസ്റ്റർ ചെയ്യേണ്ട എന്നതാണു മറ്റൊരു വസ്തുത. സംഭവവുമായി ബന്ധപ്പെട്ട ബീഹാർ ബോർഡ് ചെയർമാൻ ലാൽകേശ്വർ പ്രസാദ് സിംഗിനെ അന്വേഷിക്കുകയാണ്.

ഇന്റർമീഡിയേറ്റ് വിദ്യാഭ്യാസ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം നഗരത്തിലെ ഗംഗ ദേവി മഹിള കോളജിൽ റെയ്ഡ് നടത്തി. അഞ്ചുലക്ഷം രൂപ ഈടാക്കി വ്യാജ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് നല്‍കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

കോളജിൽ പ്രവേശിക്കാതെ ഒരു പരീക്ഷയും എഴുതാതെ അഞ്ചുലക്ഷം രൂപ നൽകിയാൽ ഇന്റർമീഡിയേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് ഒരാൾ വെളിപ്പെടുത്തിയതായി അന്വേഷണസംഘം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം ഔറംഗബാദിൽ എത്തി.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ലാൽ കേശ്വർ പ്രസാദ് സിംഗ്, ഇയാളുടെ ഭാര്യ ജെ ഡി യു മുൻ എം എല് എയുമായ ഉഷ സിംഗ്, ജി ഡി എം സി കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ, ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments