രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

രണ്ടര വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി ആരോപിച്ച് ഡോക്ടര്‍ക്കെതിരെ പരാതി.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 നവം‌ബര്‍ 2025 (16:11 IST)
ലഖ്നൗ: രണ്ടര വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി ആരോപിച്ച് ഡോക്ടര്‍ക്കെതിരെ പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. കളിക്കുന്നതിനിടെ മേശയുടെ മൂലയില്‍ തലയിടിച്ച് മന്‍രാജ് സിംഗ് എന്ന ആണ്‍കുട്ടിക്ക് പരിക്കേറ്റു. കണ്ണിനു സമീപം ആഴത്തിലുള്ള മുറിവുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കുട്ടിയുടെ പിതാവിനോട് ഫെവിക്വിക്ക് വാങ്ങാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മുറിവ് വൃത്തിയാക്കാതെ ഡോക്ടര്‍ പശ പുരട്ടിയതായി കുടുംബം ആരോപിക്കുന്നു. ഇന്‍ജക്ഷനും ശരിയായ ഡ്രസ്സിംഗും നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ വിസമ്മതിച്ചു. പിറ്റേന്ന് വേദന വഷളായതിനെത്തുടര്‍ന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിക്കൂര്‍ തീവ്രപരിചരണത്തിന് ശേഷം മുറിവില്‍ നിന്ന് പശ ഒടുവില്‍ നീക്കം ചെയ്തു. 
 
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസ് അന്വേഷിക്കുമെന്നും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് കതാരിയ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments