Webdunia - Bharat's app for daily news and videos

Install App

രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റി വെച്ചു; ടിക്കറ്റെടുത്താൽ ചില്ലറ നൽകാൻ ഇല്ലെങ്കിലോ?...

മോദിയുടെ 'ഇരുട്ടടി'യിൽ പണികിട്ടിയത് മലയാള സിനിമയ്ക്ക്?!...

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (12:18 IST)
വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന രണ്ട് മലയാള സിനിമകളുടെ റിലീസ് തീയതി മാറ്റി വെച്ചു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് നീട്ടി വച്ചത്. നരേന്ദ്ര മോദിയുടെ 'സർജിക്കൽ സ്ട്രൈക്' സിനിമയെ ബാധിക്കും എന്ന പേടിയിലാണ് ചിത്രം മാറ്റിവെച്ചതെന്ന് പറയുന്നു.
 
ചൊവ്വാഴ്ച രാത്രി നടന്ന‌ത് ശരിക്കും 'സർജിക്കൽ സ്ട്രൈക്' തന്നെയായിരുന്നു. നിമിഷനേരം  കൊണ്ടായിരുന്നു ഇന്ത്യയിൽ 500, 1000 നോട്ടുകൾ അസാധുവായത്. അതോടൊപ്പം നൂറ് രൂപ നോട്ടുക‌ൾ വിപണിയിൽ ഒരുപാട് എത്താത്തതിനാൽ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്താതിരിക്കുമോ എന്ന ആശങ്കയാണ് ചിത്രത്തിന്റെ റിലീസ് നീട്ടാൻ കാരണം. ടിക്കറ്റെടുത്താൽ ബാക്കി ചില്ലറ കൊടുക്കാൻ ഇല്ലെങ്കിലോ എന്നും ചോദ്യങ്ങൾ ഉണ്ട്.
 
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. റിലീസിന് തൊട്ട് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണിത്.
 
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്; രണ്ടുമൃതദേഹങ്ങള്‍ കുട്ടികളുടേത്

ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ആണെന്ന് യാത്രക്കാരന്റെ മറുപടി; നെടുമ്പാശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി

അടുത്ത ലേഖനം
Show comments