Webdunia - Bharat's app for daily news and videos

Install App

പളനിസാമിയുടെ പ്രതികാര നടപടി തുടങ്ങി; മറീനയില്‍ പ്രതിഷേധിച്ചതിന് സ്റ്റാലിനും സംഘത്തിനുമെതിരെ കേസ്

സഭയില്‍ കിട്ടിയ തല്ല് മുതലെടുക്കാന്‍ മറീനയില്‍ പ്രതിഷേധിച്ചതിന് കേസ്

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (13:56 IST)
ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പേരിൽ മറീനാ ബീച്ചിൽ നിരാഹാര സമരം നടത്തിയതിനാണ് കേസ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഭൂരിപക്ഷം തെളിയിക്കാനായി നിയമസഭയിൽ വിശ്വാസവോട്ട്​ നടക്കുന്നതിനിടെ അരങ്ങേറിയ സംഭവങ്ങളു​ടെ തുടർച്ചയായാണ് ഡിഎംകെയുടെ​ പ്രതിഷേധ സമരം നടന്നത്​.
 
പ്രതിഷേധത്തിനിടെ തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്റ്റാലിന്‍ ഡിഎംകെ എംഎല്‍എമാര്‍ക്കൊപ്പം മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ സത്യാഗ്രഹമിരുന്നത്. എന്നാല്‍ നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കാരണം പറഞ്ഞാണ് അരമണിക്കൂറിനകം സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതേസമയം, ജനാധിപത്യപരമായല്ല വിശ്വാസ വോട്ടെടുപ്പ് നടന്നതെന്നതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments