Webdunia - Bharat's app for daily news and videos

Install App

ഇഷയുടെ കാവേരി കാളിങ് മൂവ്‌മെന്റിന്റെ ഭാഗമായി 'ഫുഡ് ഫോറെസ്റ്റ് കള്‍ട്ടിവേഷന്‍ ആന്‍ഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നു

രേണുക വേണു
വ്യാഴം, 13 ജൂണ്‍ 2024 (14:57 IST)
ഇഷയുടെ കാവേരി കാളിങ് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന 'ഫുഡ് ഫോറെസ്റ്റ് കള്‍ട്ടിവേഷന്‍ ആന്‍ഡ് ട്രൈഫ്രൂട്ട് ഫെസ്റ്റിവല്‍' (മാങ്ങ, ചക്ക &വാഴപ്പഴം ) ജൂണ്‍ 23 -നു പുതുക്കോട്ടയില്‍ വെച്ച് നടക്കും. കാവേരി ഷുഗര്‍കേന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന (NRCB ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോറിക്കള്ച്ചുറല്‍ റിസര്‍ച്ച് (IIHR), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ഓണ്‍ട്രാപ്രേണര്‍ഷിപ് ആന്‍ഡ് മാനേജ്‌മെന്റ് ( NIFTEM), സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CTCRI) എന്നീ ഇന്സ്റ്റിട്യൂട്ടുകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ പുതുക്കോട്ട ജില്ലയിലെ പുഷ്‌കരം സയന്‍സ് കോളേജില്‍ നടത്തപെടുന്നതാണ്.
 
ഈ സെമിനാറുമായി ബന്ധപ്പെട്ട പ്രെസ്സ് കോണ്‍ഫറന്‍സ് ഇന്ന് (ജൂണ്‍ 13) എറണാകുളം പ്രെസ്സ് ക്ലബ്ബില്‍ വെച്ച് നടന്നു.
 
കാവേരി ഷുഗര്‍കേന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോര്‍ഡിനേറ്റര്‍ ശ്രീ. തമിഴ്മാരന്‍ വേദിയെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു - 'കര്‍ഷകര്‍ എത്ര പരിമിതമായ കൃഷി സ്ഥലമാണെങ്കിലും ഫലങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. കാരണം ഇന്ന് നമ്മുടെ ഭക്ഷണക്രമത്തില്‍ ഫലങ്ങള്‍ താരതമ്യേനെ കുറവാണ്. ഭൂരിഭാഗം ആളുകളും ഫാസ്റ്റ് ഫുഡിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ജനസാന്ദ്രതയുടെ 50%-ഉം പ്രമേഹരോഗികളായി മാറിക്കഴിഞ്ഞു.
മണ്ണിന്റെ ജൈവാശം 2045 മുതല്‍ 2050 വരെയുള്ള കാലയളവില്‍ 40-50% കുറയുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മണ്ണിന്റെ ഉദ്പാദനക്ഷമത 10% കുറയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മരങ്ങള്‍, പ്രത്യേകിച്ചും ഫലവൃക്ഷങ്ങള്‍ നടുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തെ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിനും മണ്ണിന്റെ ജൈവാംശവും നീരുവകളെയും സംരക്ഷിക്കുന്നതിനും ഇവ സഹായിക്കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഫലവൃക്ഷതൈ നടുന്നത് നല്ലൊരു മാര്‍ഗം ആണ്'.
 
ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന് വാഴപഴങ്ങളുടെയും പ്രദര്‍ശനം നടക്കുന്നതാണ്. കൂടാതെ ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.
 
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന ശാസ്ത്രജ്ഞരായ ഡോ. ഡി. ജഗന്നാഥന്‍, ഡോ. ആര്‍. മുത്തുരാജ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇന്ത്യയില്‍ വാഴകൃഷിയില്‍ പ്രശസ്തനായ ശ്രീ. വിനോദ് സഹദേവന്‍ നായര്‍, കേരളത്തിലെ അറിയപ്പെടുന്ന കര്‍ഷകനായ ശ്രീ. റെജി ജോസഫ് എന്നിവര്‍ സന്നിഹിതരാ യിരിക്കുന്നതാണ്.
 
എല്ലാ കര്‍ഷക സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ സംഘടകരെ ബന്ധപ്പെടേണ്ടതാണ്.
 
ബന്ധപ്പെടേണ്ട നമ്പര്‍ : 9442590081, 9442590079
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

അടുത്ത ലേഖനം
Show comments