Webdunia - Bharat's app for daily news and videos

Install App

പൊതിച്ചോറിൽ അച്ചാർ നൽകിയില്ല : ഹോട്ടലുടമയ്ക്ക് 35250 രൂപാ പിഴ

എ കെ ജെ അയ്യര്‍
വെള്ളി, 26 ജൂലൈ 2024 (13:54 IST)
ചെന്നൈ : പാഴ്സൽ ഊണിനൊപ്പം അച്ചാർ നൽകിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ.  തമിഴ്നാട്ടിലെ വില്ലു പുരത്താണ് സംഭവം. ആരോഗ്യ സാമി എന്നയാൾ നൽകിയ പരാതിയിലാണ് ഈ നടപടി.
 
 പിഴ തുക 45 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.
 
2022 നവംബർ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാർഷിക ദിനത്തിൽ വയോജന മന്ദിരത്തിലേക്ക് നൽകാനാണ് ഊണ് പാഴ്‌സലായി വാങ്ങാൻ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തിയാണ് ആഹാരം വാങ്ങിയത്.80 രൂപക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ വയോജനമന്ദിരത്തിലെത്തി പാഴ്‌സൽ വിതരണം ചെയ്തപ്പോഴാണ് അച്ചാറില്ലെന്ന്  കണ്ടെത്തിയത്.
 
ഉടൻ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. സംഭവത്തിൽ ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ​ഗൗരവമായി ഇടപെട്ടില്ല.തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments