Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ വാഗ്ദാനങ്ങ‌ൾ നൽകി ജനങ്ങ‌ളെ ചതിച്ചു; ഫ്രീഡം 251നെതിരെ പൊലീസ് കേസ്

വ്യാജ വാഗ്ദാനങ്ങ‌ൾ നൽകി ജനങ്ങ‌ളെ ചതിച്ചു; ഫ്രീഡം 251നെതിരെ പൊലീസ് കേസ്

വ്യാജ വാഗ്ദാനങ്ങ‌ൾ നൽകി ജനങ്ങ‌ളെ ചതിച്ചു; ഫ്രീഡം 251നെതിരെ പൊലീസ് കേസ്
ന്യൂഡ‌ൽഹി , വ്യാഴം, 24 മാര്‍ച്ച് 2016 (19:54 IST)
ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോൺ എന്ന നിലയിലാണ് ഫ്രീഡം 251  വാർത്തയിൽ ഇടം പിടിച്ചത്. ഫ്രീഡം 251 എന്ന സ്മാർട്ട് ഫോൺ ഇറക്കുന്നുവെന്ന വാർത്തയുമായെത്തിയ റിംഗിങ് ബെൽസ് കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. 251 രൂപയ്ക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്നു എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വാർത്തയെതുടർന്ന് വിവാദങ്ങ‌ൾ പലതും പ്രചരിച്ചിരുന്നു. 
 
വ്യാജ വാഗ്ദാനങ്ങ‌ൾ നൽകി ജനങ്ങ‌ളെ കമ്പനി പറ്റിച്ചു എന്നാരോപിച്ചാണ് കമ്പനിക്കെതിരെ നോയിഡ പൊലീസ്കേ സെടുത്തിരിക്കുന്നത്. പാവപ്പെട്ടവരിലേക്കും അത്യാധുനിക സ്മാർട്ട് ഫോൺ എത്തിക്കാനാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നതെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. കമ്പനിക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു.
 
എന്നാൽ ഫ്രീഡം 251 വിവാദമായ്തിനെതുടർന്ന് ഓൺലൈൻ വഴി അടച്ച തുക കമ്പനി തിരികെ നൽകുന്നുവെന്ന് വാർത്ത വന്നിരുന്നു. റിംഗിങ് ബെല്ലിനെതിരെ വഞ്ചനാകുറ്റ‌ത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് നോയിഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
 

Share this Story:

Follow Webdunia malayalam