Webdunia - Bharat's app for daily news and videos

Install App

പീഡന വിവരം പൊലീസില്‍ അറിയിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാക്കള്‍ ഒളിവില്‍

പീഡന വിവരം പൊലീസില്‍ അറിയിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാക്കള്‍ ഒളിവില്‍

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (18:45 IST)
പീഡന വിവരം പൊലീസില്‍ അറിയിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ മണിപ്പൂരിയിലാണ് സംഭവം. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കളും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ വീഴ്‌ച വരുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍‌ഡ് ചെയ്‌തു.

രണ്ട് മാസമായി പെണ്‍കുട്ടിയെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയുണ്ടായിരുന്നതിനാല്‍ യുവതി ഇക്കാര്യം മറച്ചുവച്ചു. പീഡനം സഹിക്കാനാകാതെ വന്നതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെ യുവാക്കള്‍ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മൂന്ന് യുവാക്കളും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments