ഡൽഹിക്ക് ശ്വാസം മുട്ടുമ്പോൾ കൂട്ടുക്കാർക്കൊപ്പം ഉല്ലസിച്ച് ഡൽഹി എംപി ഗൗതം ഗംഭീർ -ട്വിറ്ററിൽ പ്രതിഷേധം ശക്തം

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2019 (18:40 IST)
ഡൽഹിയിൽ പുകമലിനീകരണത്തെ പറ്റിയുള്ള ഉന്നതതലയോഗത്തിൽ പങ്കെടുക്കാതെ ആഘോഷത്തിലായിരുന്ന ബി ജെ പി എം പി കൂടിയായ  മുൻ ക്രിക്കറ്റർ ഗൗതം ഗംഭീറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം. ഉന്നതതലയോഗത്തിന്റെ സമയത്ത് ഗംഭീർ ഇൻഡോറിൽ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
ഷെയിം ഓൺ യു ഗൗതം എന്ന പേരിലാണ് ട്വിറ്ററിൽ ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്. ഗംഭീർ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ  മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മണാണ് പുറത്തുവിട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
 
 
എം പിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്ന് സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചു, ഉന്നതതല യോഗത്തെ പറ്റി ഒരാഴ്ച മുൻപ് തന്നെ ഗംഭീറിന് അറിയിപ്പ് ലഭിച്ചിരുന്നതായും എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിനായി അദ്ദേഹത്തിന് സമയം ഇല്ലാ എന്നത് നിർഭാഗ്യകരമാണെന്നും എ എ പി നേതാവ് അതിഷി പറഞ്ഞു. 
 
ഹരിയാന,പഞ്ചാബ്,ഉത്തർപ്രദേശ്,ഡൽഹി രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലുൾപ്പടെ 21 ലോക്സഭാ അംഗങ്ങളും 8 രാജ്യസഭാ അംഗങ്ങളും പങ്കെടുക്കേണ്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിൽ 4 പേർ മാത്രമാണ് എത്തിചേർന്നത്. ഔധ്യോഗിക പ്രതിനിധികൾ ആരും തന്നെ എത്തിചേരാതിരുന്നതിനാൽ ഉന്നതതല മീറ്റിങ്ങ് മാറ്റിവെച്ചു. എന്ത് കൊണ്ടാണ് പ്രതിനിധികൾ പങ്കെടുക്കാത്തത് എന്നതിനെ പറ്റി ആരായുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
 
എന്നാൽ താൻ പദവി ഏറ്റടുത്തത് മുതൽ ഡൽഹിയുടെ മലിനീകരണം കുറക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും തന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും വിഷയത്തിൽ ഗൗതം ഗംഭീർ പ്രതികരിച്ചു. എന്നെ ചീത്ത വിളിച്ചത് കൊണ്ട് ഡൽഹിയിലെ മലിനീകരണം മാറുമെങ്കിൽ ഇഷ്ടം പോലെ ചീത്ത വിളിച്ചോളു  എന്നാണ് തനിക്കെതിരെള്ള ആരോപണങ്ങളൊട് ഗംഭീറിന്റെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments