Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവാവിനെ കാമുകിയും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി; അറസ്റ്റ്

നാലാം വർഷം നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 5 നവം‌ബര്‍ 2019 (09:14 IST)
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മണ്ണിട്ട് മൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കാമുകിയും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
നാലാം വർഷം നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകി അങ്കിത, അച്ഛൻ ഹരിയോം, അമ്മ സുലേഖ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യവാരം മുതൽ കാണാതായ യുവാവിനെക്കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
 
ട്യൂഷൻ എടുത്തുകൊടുത്തിരുന്നതുവഴിയാണ് പങ്കജും അങ്കിതയും അടുപ്പത്തിലാകുന്നത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകിയ പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ മാതാപിതാക്കൾ ഇതിനെ എതിർക്കുകയായിരുന്നു. അങ്കിതയുടെ സഹായത്തോടെയാണ് ഇവർ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്.
 
വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് അങ്കിത പങ്കജിനെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം കുളിമുറിക്കുള്ളിൽ  ഒളിച്ചിരിക്കുകയായിരുന്നു മാതാപിതാക്കൾ. മൂവരും ചേർന്ന് പങ്കജിനെ കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കുഴിയെടുത്ത് മൂടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments