Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു; വെടിയേറ്റത് സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയപ്പോള്‍

വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:39 IST)
സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും ഷോപ്പിങും കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളില്‍ ഒരാള്‍ തന്നെ വെടിവെച്ചു കൊന്നു. ഡല്‍ഹിയില്‍ നജഫ്‌ഗഡില്‍ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിനു പുറത്ത് മെഴ്സിഡസ് കാറില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെടി വെച്ചതിനു ശേഷം സുഹൃത്ത് ശുഭം ഓടി രക്ഷപ്പെട്ടു. ശുഭവും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.
 
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളായ ശുഭം, യോഗേഷ് എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഷോപ്പിങിനും പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരം ഏഴരയോടെയാണ് ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തിനു തൊട്ടുമുമ്പ് മകളുമായി സംസാരിച്ച അമ്മ വീടിനു മുന്നില്‍ മകളെ കാത്തു നില്‍ക്കുമ്പോള്‍ ആണ്  സംഭവം നടന്നത്.
 
സുഹൃത്തായ യോഗേഷ് കാറില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ് വെടിവെച്ചത്. വെടിവെച്ച ഉടന്‍ തന്നെ ശുഭം ഓടി രക്ഷപ്പെട്ടു. അമ്മയും യോഗേഷും ചേര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, കീഴടങ്ങലിന് കാരണമായത് അനീഷയുടെ ഫോൺവിളികൾ

അടുത്ത ലേഖനം
Show comments