Webdunia - Bharat's app for daily news and videos

Install App

ആർത്തവമുണ്ടോയെന്നു പരിശോധിക്കാൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചു!

ആർത്തവ രക്​തം കണ്ടെത്താൻ വാർഡൻ കുട്ടികളുടെ വസ്​ത്രം മാറ്റി പരിശോധിച്ചു!

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (15:29 IST)
പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്നു പരിശോധിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസഫർനഗറിലെ കസ്തൂർബ ഗാന്ധി ഗേൾസ് റസിഡന്‍ഷ്യൽ സ്കൂളിലെ കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വനിതാ വാർഡനെതിരാണ് പരാതി.

കുളിമുറിയിലും ഭിത്തിയിലും രക്തം കണ്ടതിനെ തുടർന്നാണ് വാര്‍ഡന്‍ ബലമായി പരിശോധന നടത്തിയതെന്ന് കുട്ടികൾ പറയുന്നു. വസ്ത്രം മാറ്റിയാണ് പരിശോധന നടത്തിയതെന്നും ഇത് തങ്ങൾക്കു നാണക്കേടുണ്ടാക്കി. ഇതിനാല്‍ വാർഡനെതിരെ നടപടിയെടുക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.

പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മർദിക്കുമെന്നായിരുന്നു വാര്‍ഡന്റെ ഭീഷണിയെന്നും കുട്ടികള്‍ പറയുന്നു. കുട്ടികളുടെ പരാതിയെത്തുടർന്ന് വാർഡനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം, സംഭവം വാർഡന്‍ നിഷേധിച്ചു. രക്തം കണ്ടതിനെത്തുടര്‍ന്ന് അത് അന്വേഷിക്കുകമാത്രമാണ് ചെയ്തത്. പഠിത്തത്തിന്റെ കാര്യത്തിൽ താൻ ശാഠ്യം പിടിക്കാറുണ്ട്. അതിനാൽ കുട്ടികൾക്ക് എന്നെ ഇഷ്ടമല്ല. മറ്റു ജീവനക്കാരുടെ പ്രേരണയാലാണ് കുട്ടികൾ ഇങ്ങനെ ചെയ്തത് – അവർ കൂട്ടിച്ചേർത്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അടുത്ത ലേഖനം
Show comments