ഗ്രാമത്തിലെ പെൺകുട്ടികളുടെ കല്യാണം മുടക്കുന്നത് കുരങ്ങന്മാർ !

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (15:55 IST)
കല്യാണം മുടക്കിയ വിരുതൻറെ കട ജെസിബി വച്ച് ഇടിച്ചുപൊളിക്കുന്ന കാഴ്‌ച കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു. എന്നാൽ ഒരു ഗ്രാമത്തിലെ മുഴുവൻ പെൺകുട്ടികളുടെയും വിവാഹം മുടങ്ങിയിട്ടും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ബീഹാറിലെ ഭോജ്‌പുർ ജില്ലയിലെ രത്തൻപുർ ഗ്രാമവാസികൾ.
 
കുരങ്ങുശല്യമാണ് ഈ ഗ്രാമത്തിലെ പെൺകുട്ടികളെ ആരും വിവാഹം കഴിക്കാത്തതിന് കാരണം. ഇവിടെ ആരും പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാറില്ല. കുരങ്ങുകൾ കൂട്ടത്തോടെ ആക്രമിക്കുമെന്നുറപ്പ്. വീടിനുള്ളിലിരുന്നാലും രക്ഷയില്ല. കുരങ്ങന്മാർ എങ്ങനെയെങ്കിലും വീടിനുള്ളിൽ കടന്ന് എല്ലാവരെയും ആക്രമിക്കും. 
 
ഗ്രാമവാസികൾ പലരും കുരങ്ങുശല്യം കാരണം നാടൊഴിഞ്ഞുപോയി. അങ്ങനെ പോകാൻ കഴിയാത്തവർ ഈ കുരങ്ങുശല്യത്തിന് പരിഹാരം കാണാനാകാതെ നിസ്സഹായരാണ്. അധികൃതർ ഈ വിഷയത്തിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
 
ഈ ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം കഴിച്ചാൽ പിന്നീട് അവിടേക്ക് ഒന്ന് പോകാൻ പോലും കഴിയില്ലെന്ന് ഭയപ്പെട്ടാണ് ആരും വിവാഹത്തിനുപോലും തയ്യാറാകാത്തത്. മുമ്പൊരിക്കൽ ഈ ഗ്രാമത്തിൽ ഒരു വിവാഹം നടത്താൻ ശ്രമിച്ചെന്നും അന്ന് കുരങ്ങുകളുടെ ആക്രമണത്തിൽ കുറേപ്പേർ മരിച്ചെന്നും അതിനുശേഷം അങ്ങനെയൊരു സാഹസത്തിന് ആരും മുതിരില്ലെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments