Webdunia - Bharat's app for daily news and videos

Install App

ഗോവന്‍ മദ്യം ‘ഫെനി’ ഇനിമുതല്‍ കൈയെത്തും ദൂരത്ത്, അതും നല്ല നാടന്‍ ലഹരിയില്‍ !

ഗോവയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം മദ്യമുണ്ട്. ഗോവയുടെ പൈതൃകപാനീയം എന്ന് അറിയപ്പെടുന്ന ‘ഫെനി’. ഇനിമുതല്‍ ഫെനിക്ക് വേണ്ടി ഗോവ വരെ പോകണമെന്നില്ല. അടുത്തുള്ള സാധാ ബാറുകളില്‍ വരെ ലഭ്യമാകും. ഗോവ എക്സൈസ് ഡ്യൂട്ടി ആക്ട് പ്രകാരം ഇന്ത്യയില്‍ എല്ലായി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (18:07 IST)
ഗോവയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം മദ്യമുണ്ട്. ഗോവയുടെ പൈതൃകപാനീയം എന്ന് അറിയപ്പെടുന്ന ‘ഫെനി’. ഇനിമുതല്‍ ഫെനിക്ക് വേണ്ടി ഗോവ വരെ പോകണമെന്നില്ല. അടുത്തുള്ള സാധാ ബാറുകളില്‍ വരെ ലഭ്യമാകും. ഗോവ എക്സൈസ് ഡ്യൂട്ടി ആക്ട് പ്രകാരം ഇന്ത്യയില്‍ എല്ലായിടത്തും ഫെനി എത്തിക്കാനുള്ള ശ്രമത്തിലാണ് ഗോവ സര്‍ക്കാര്‍.
 
ഫെനി രാജ്യത്തെ മദ്യം മാത്രം അല്ലെന്നും അത് ഗോവയുടെ പൈതൃകപാനീയം കൂടിയാണെന്നും ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ആരോഗ്യത്തിന് യോജിക്കുന്ന തരത്തിലുള്ള വൈദ്യഗുണവും ഫെനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിയമമാണ് ഇതിലൂടെ ചരിത്രമാകാന്‍ പോകുന്നത്. 
 
ഫെനിയുടെ ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് കശുമാമ്പഴമാണ്. പൂര്‍ണമായും മദ്യം എന്ന ലേബലില്‍ നിന്നും ഫെനിയെ നാടന്‍ ലഹരിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ജൂലൈയില്‍ നടത്താനിരിക്കുന്ന അസംബ്ലി യോഗത്തിന് ശേഷം ഇത് പ്രാബല്യത്തില്‍ വരും.
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

അടുത്ത ലേഖനം
Show comments