ഉത്തർപ്രദേശിലെ സ്വർണ നിക്ഷേപം: മൂല്യം 12 ലക്ഷം കോടിയോളം, ഉടൻ ഖനനം ആരംഭിക്കും !

Webdunia
ശനി, 22 ഫെബ്രുവരി 2020 (16:29 IST)
ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി കണ്ടെത്തിയ സ്വര്‍ണ്ണ നിക്ഷേപങ്ങൾക്ക് 12 ലക്ഷം കോടിയോളം മൂല്യം വരുമെന്ന് അനുമാനം. ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. സോൺപഹാഡിയിൽ 2944 ടണും ഹാര്‍ഡിയില്‍ 650 ടണും സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് അനുമാനം. 
 
ഇന്ത്യയുടെ ഗോൾഡ് റിസർവിന്റെ അഞ്ച് മടങ്ങോളം വലിപ്പമുണ്ട് കണ്ടെത്തിയ സ്വർണ നിക്ഷേപത്തിന്. സ്വർണഘനിയുടെ വലിപ്പം അളന്ന് ജിയോടാഗിങ് നടത്തുന്നതിനായി സംസ്ഥാന മൈനിങ് ഡിപ്പാർട്ട്മെന്റ് നടപടി ആരംഭിച്ചിരുന്നു വ്യഴാഴ്ച പ്രദേശങ്ങൾ സന്ദർശിച്ച ഏഴംഗ സംഘം റിപ്പോർട്ട് ശനിയാഴ്ച ജിയോളജി അധികൃതർക്ക് കൈമാറും. 
 
ഭൂമിയുടെ പ്രത്യേകത കാരണം പ്രദേശങ്ങളിൽനിന്നും സ്വർണം കുഴിച്ചെടുക്കുക താരതമ്യേന എളുപ്പമായിരിക്കും എന്നാണ് അധികൃതർ പറയുന്നത് അതിനാൽ സ്വർണം ഖനം ചെയ്യുന്നതിന് വലിയ ചിലവ് വ്ന്നേക്കില്ല. പ്രദേശത്ത് സര്‍വേ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാൽ ഉടൻ പ്രദേശത്ത് ഖനനം ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments