Webdunia - Bharat's app for daily news and videos

Install App

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; പ്രശ്നം ഒത്തുതീർപ്പാക്കാൻ നഷ്ടപരിഹാരമായി കാമുകൻ നൽകിയത് 71 ചെമ്മരിയാടുകളെ

യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം.

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (07:21 IST)
കാമുകന്‍റെ കൂടെ ഭാര്യ പോയതില്‍ പരാതി നല്‍കിയ ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ചെമ്മരിയാടുകൾ. ഇതില്‍ രസകരം എന്തെന്നാല്‍ ഭാര്യയുടെ കാമുകന്‍ തന്നെയാണ് ചെമ്മരിയാടുകളെ നല്‍കി പരാതി ഒത്തുത്തീര്‍പ്പാക്കിയത്. യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം. പക്ഷെ, ഭാര്യയും ഭര്‍ത്താവും കാമുകനും ചേര്‍ന്ന് പ്രശ്നങ്ങള്‍ തീര്‍ത്തപ്പോള്‍ തന്‍റെ ചെമ്മരിയാടുകളെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
 
ഗ്രാമത്തിലെ ഉമേഷ് പാല്‍ എന്ന യുവാവിനൊപ്പം സീമ പാല്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. അതോടെ ഭര്‍ത്താവ് രാജേഷ് പാല്‍ പരാതിയുമായി ഗ്രാമപഞ്ചായത്തിലെത്തി. പരാതിയില്‍ പറയുന്ന പ്രശ്നങ്ങള്‍ പഠിച്ച ശേഷം ഉമേഷ് പാല്‍ തനിക്കുള്ള പാതി ചെമ്മരിയാടുകളെ രാജേഷ് പാലിന് നല്‍കണമെന്ന് ഗ്രാമത്തലവന്‍ നിര്‍ദേശിച്ചു. അതിന്‍ പ്രകാരം 71 ചെമ്മരിയാടുകളെ ലഭിച്ചതോടെ രാജേഷ് പാല്‍ പരാതി പിന്‍വലിച്ചു.
 
തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യയും വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ഇങ്ങനെ തീര്‍പ്പാക്കിയത്. പക്ഷെ, തന്‍റെ ആടുകളെയാണ് മകന്‍ അനുവാദമില്ലാതെ രാജേഷ് പാലിന് നല്‍കിയതെന്ന് ഉന്നയിച്ച് പിതാവ് രംഗത്ത് വരികയായിരുന്നു. പിതാവിന്റെ പരാതി ലഭിച്ചതോടെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചെമ്മരിയാടുകളെ ഉമേഷ് പാല്‍ സ്വന്തം ഇഷ്ടത്തോടെ നല്‍കിയതാണെന്നും മോഷ്ടിച്ചിട്ടില്ലെന്നുമാണ് രാജേഷ് പാല്‍ പറയുന്നത്.
 
അതേസമയം ഉമേഷ് പാലിന്‍റെ പിതാവ് എന്ത് സംഭവിച്ചാലും ആടുകളെ തിരികെ ലഭിക്കണമെന്ന വാശിയിലുമാണ്. പരാതിയില്‍ രാജേഷ് പാലിനെതിരെ കേസെടുക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പൊലീസെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ യോഗ, യുക്രെയ്‌നില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സേവനം

അടുത്ത ലേഖനം
Show comments