ഗുജറാത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ കരുതല്‍ തടങ്കലില്‍

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (09:28 IST)
ലോക്സ്ഭാ തെരഞ്ഞടുപ്പിനു മുന്നോടിയായി ഗുജറാത്തില്‍ കൊടും കുറ്റവാളികളുള്‍പ്പെടെ ഒന്നരലക്ഷത്തിലധികമാളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.  1,86,460 പേരേയാണ് ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പു കമ്മീഷനാണ് കരുതല്‍ അറസ്റ്റ്‌ നടത്തിയത്.

ഇവരില്‍ 19,164 പേര്‍ അഹമ്മദാബാദില്‍ നിന്നുള്ളവരാണെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. വിവിധ കേസുകളില്‍ പെട്ട ഇവര്‍ സ്ഥിരം കുറ്റവാളികളാണ്. സ്വതന്ത്രവും സത്യസന്ധവുമായ വോട്ടെടുപ്പ്‌ ഉറപ്പാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ സിആര്‍പിസി പ്രകാരം കരുതല്‍ അറസ്റ്റ്‌ നടത്താറുണ്ട്‌.

എന്നാല്‍ ഗുജറാത്തില്‍ നടത്തിയ അറസ്റ്റ് സമീപ കാലത്തൊന്നും നടക്കാത്തതാണ്. ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ 11,53,780 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പോലീസ്‌ പിടിച്ചെടുത്തു

ജില്ലാ ഭരണാ‍ധികാരികളുടെ ഉത്തരവു പ്രകാരം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതല്‍ 48,736-ഓളം ലൈസന്‍സുള്ള ആയുധങ്ങളാണ്‌ ജനങ്ങള്‍ പോലീസ്‌ സ്റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്തിരിക്കുന്നത്‌.  ഗുജറാത്തില്‍ ബുധനാഴ്ചയാണ്‌
വോട്ടെടുപ്പ്‌ നടക്കുന്നത്‌.

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

Show comments